മുംബൈ: ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായ് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. മുംബൈയിലെ സെവന്‍ ഹില്‍സ് ആശുപത്രിയിലായിരുന്നു ഐശ്വര്യ കുഞ്ഞിന് ജന്‍മം നല്‍കിയത്. ഭര്‍ത്താവ് അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ ഐശ്വര്യ അമ്മയായ വിവരം പുറം ലോകത്തെ അറിയിച്ചത്. അഭിഷേകിന്റെ അച്ഛനായ അമിതാഭ് ബച്ചനും ഇക്കാര്യം ട്വിറ്ററില്‍ പോസ്റ് ചെയ്തിട്ടുണ്ട്. താന്‍ ഒരു സുന്ദരിയായ പെണ്‍കുഞ്ഞിന്റെ മുത്തച്ഛനായെന്നായിരുന്നു അമിതാഭ് ബച്ചന്റെ ആഹ്ളാദവാക്കുകള്‍. തിങ്കളാഴ്ച രാത്രിയിലാണ് പ്രസവത്തിനായി ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇതോടെ ട്വിറ്ററില്‍ സൂപ്പര്‍സ്റ്റാര്‍ കുഞ്ഞിന് നന്മകള്‍ നേര്‍ന്നുകൊണ്ടുള്ള സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു.