ശബരിമല: ഹൈക്കോടതി നിയോഗിച്ചിട്ടുള്ള സ്‌പെഷല്‍ കമ്മീഷണര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് സന്നിധാനത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി ആരംഭിച്ചു. ഹോട്ടലുകളുടെ എണ്ണം കുറച്ചതും ഹോട്ടലുകള്‍ ഒരുമിച്ച് പാണ്ടിത്താവളത്തിലേക്ക് മാറ്റിയതും കാരണം നട തുറന്നതിനുശേഷം സധിധാനത്ത് കുടിവെള്ളവും ഭക്ഷണവും കിട്ടാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. വലിയനടപ്പന്തലിന്റെ തുടക്കത്തില്‍ ചായ, കാപ്പി, ബിസ്‌കറ്റ് എന്നിവ ലഭിക്കുന്ന ഒരു കട കഴിഞ്ഞാല്‍ ബാക്കി 10 ഹോട്ടലുകള്‍ പാണ്ടിത്താവളത്തിലാണ് ദേവസ്വം ബോര്‍ഡ് അനുവദിച്ചത്. ഇത് അയ്യപ്പന്മാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.