കൊട്ടാരക്കര:നീലേശ്വരം മഹാദേവര്‍- ധര്‍മ്മശാസ്താക്ഷേത്രങ്ങളില്‍ വാല്മീകിരാമായണ നവാഹത്തിന്റെ ഭാഗമായി വാനരന്മാരുടെ സീതാന്വേഷണംവരെ പാരായണം നടത്തി.
ശനിയാഴ്ച സ്വയംപ്രഭാചരിതം, സമ്പാതിചരിതം, ഹനുമാന്റെ സമുദ്രതരണം, ചൂഡാമണിദാനം, ഉദ്യാനഭംഗം, അക്ഷവധം എന്നീ ഭാഗങ്ങള്‍ പാരായണം ചെയ്യും. കാലടി ശ്രീശങ്കര സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ അധ്യാപകന്‍ കിഴക്കുംപാട്ട് വിനോദ് കുമാറാണ് പാരായണവും പ്രഭാഷണവും നടത്തുന്നത്. ഉച്ചയ്ക്ക് 12.30 മുതല്‍ 3 വരെ അന്നദാനം. അന്നദാനത്തിന് ഉത്പന്നങ്ങള്‍ യജ്ഞശാലയില്‍ സമര്‍പ്പിക്കാം.