ചെമ്മക്കാട്: കായല്‍മണല്‍ കയറ്റിയ മിനിലോറി പോലീസ് പിടികൂടി. പോലീസ് സംഘത്തെ കണ്ടതോടെ ലോറി ഉപേക്ഷിച്ച് വാഹനത്തിന്റെ താക്കോലുമായി ഡ്രൈവറും മറ്റുള്ളവരും കടന്നുകളഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ ചെമ്മക്കാട് പള്ളിക്കടഭാഗത്തുനിന്നാണ് മണലുംലോറിയും കണ്ടെടുത്തത്. താക്കോലില്ലാത്തതിനാല്‍ കൊല്ലത്തുനിന്ന് റിക്കവറി വാഹനം കൊണ്ടുവന്നാണ് മണല്‍വണ്ടി സ്റ്റേഷനിലേക്ക് മാറ്റിയത്. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.