കൊട്ടാരക്കര : അര്‍ക്കന്നൂര്‍ വി.എച്ച്. എസ്. എസിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ തരിശുനില കൃഷി നടത്തി. അര്‍ക്കന്നൂര്‍ ഏലായിലെ അരയേക്കര്‍ നിലത്തിലാണ് കൃഷി ആരംഭിച്ചത്.
ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ്ബ് ഞാറുനടീല്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ വി.രാജു, വാര്‍ഡ് അംഗം ഗായത്രി, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.