Written by SeeNews Category: Kerala
Published on 24 January 2012 Hits: 2

തിരുവനന്തപുരം: ഭരണതലത്തില്‍ നടക്കുന്ന അഴിമതിക്കും ക്രമക്കേടുകള്‍ക്കുമെതിരെ പൊതുജനങ്ങള്‍ക്ക് നിര്‍ഭയരായി പരാതിപ്പെടാന്‍ കഴിയുന്ന വിസില്‍ ബ്ലോവര്‍ സംവിധാനം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.keralacom.gov.in എന്ന മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന്റെ ഹോംപേജില്‍നിന്നും വിസില്‍ ബ്ലോവറിലേക്ക്

പോകാന്‍ കഴിയും. പരാതിപ്പെടാനുള്ള പ്രത്യേക ഫോറം ഇതില്‍ ലഭ്യമാക്കും.

സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് ഇതില്‍ പരാതിപ്പെടാം. അതുപോലെതന്നെ ഏതെങ്കിലും വകുപ്പിനെയോ സ്ഥാപനത്തെയോ കുറിച്ചുള്ള നല്ല അഭിപ്രായങ്ങളും രേഖപ്പെടുത്താം.

പരാതികള്‍ രേഖപ്പെടുത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

Share this post