മലപ്പുറം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ അഞ്ചാം സീസണിന്റെ മെഗാസമ്മാനമായ ഒരു കിലോ തങ്കം ആലപ്പുഴ ജില്ലയ്ക്ക്. ആലപ്പുഴ സെല്‍വി ടെക്സ്റ്റയില്‍നിന്ന് നല്‍കിയ 1748745 എന്ന കൂപ്പണിനാണ് മെഗാസമ്മാനം. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന ജി.കെ.എസ്.എഫ് സമാപനച്ചടങ്ങില്‍ മന്ത്രി പി.കെ. അബ്ദുറബ്ബാണ് വിജയിയെ
പ്രഖ്യാപിച്ചത്.
പത്തനംതിട്ട ജില്ലയില്‍ തിരുവല്ലയിലെ രാജന്‍ ജ്വല്ലറിയില്‍നിന്ന് നല്‍കിയ 2420645 എന്ന കൂപ്പണ്‍ നേടിയയാള്‍ക്കും ആലപ്പുഴ ഭീമാ ജുവലറിയില്‍നിന്ന് നല്‍കിയ 1718040 എന്ന കൂപ്പണും തിരുവനന്തപുരം ജോസ്‌കോ ജുവലറിയില്‍ നിന്ന് നല്‍കിയ 3857634 എന്ന കൂപ്പണ്‍ നേടിയ വ്യക്തിയും അരക്കിലോ വീതം സ്വര്‍ണത്തിന് അര്‍ഹരായി.
ഏഴ് കുടങ്ങളില്‍ പൂജ്യം മുതല്‍ ഒമ്പത് വരെയുള്ള അക്കങ്ങള്‍ നിക്ഷേപിച്ചശേഷം ഓരോ കുടത്തില്‍നിന്നും ഓരോ നമ്പറുകള്‍ വീതം എടുത്താണ് സമ്മാനാര്‍ഹരെ കണ്ടെത്തിയത്.