ന്യൂഡല്‍ഹി: 'ഓട്ടോ എക്‌സ്‌പോ' യില്‍ കേരളത്തില്‍ നിന്നുള്ള കുഞ്ഞിക്കാറും. ഖാജാ മോട്ടോഴ്‌സ് കമ്പനിയാണ് രണ്ട് സീറ്റുകള്‍ മാത്രമുള്ള കാര്‍ വിപണിയിലിറക്കുന്നത്.
ക്രീപ്പര്‍ എന്ന് പേരിട്ട കാറിന് ഇപ്പോഴത്തെ ചെറുകാറുകളുടെ പകുതി മാത്രമേ വലിപ്പമുള്ളൂ. 800 സി.സി.യാണ് എന്‍ജിന്റെ ശേഷി. 2.95 മീറ്റര്‍ നീളവും 1.25 മീറ്റര്‍ വീതിയും 1. 60 മീറ്റര്‍ ഉയരവും 2. 10 മീറ്റര്‍ വീല്‍ബേസുമുണ്ട്. ഒന്നേമുക്കാല്‍ ലക്ഷത്തിനും 4.5 ലക്ഷത്തിനുമിടയ്ക്കായിരിക്കും വില. ഡ്രൈവര്‍ സീറ്റും പിന്നില്‍ ഒരു സീറ്റുമാണുള്ളത്. ലളിതമായ നിര്‍മാണ രീതിയാണ് അവലംബിച്ചത്.