വാഷിംഗ്‌ടണ്‍: ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യൂ 89,000 മിനി കൂപ്പറുകള്‍ തിരിച്ചു വിളിക്കുന്നു. സ്‌മോള്‍ഡറിംഗ് സര്‍ക്യൂട്ട് ബോര്‍ഡിലെ തകരാറിനെ തുടര്‍ന്ന് കാറുകള്‍ക്ക് തീപിടിച്ചേക്കാമെന്നതിനെ തുടര്‍ന്നാണിതെന്ന് കമ്പനി വെബ്‌സൈറ്റിലൂടെ അറിയിച്ചു.
ടര്‍ബോ ചാര്‍ജ്ജറിനെ തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന ആക്സിലറി വാട്ടര്‍
പമ്പിലെ സര്‍ക്യൂട്ട് ബോര്‍ഡ് അമിതമായി ചൂടാകുന്നത് തീപിടുത്തത്തിന് ഇടയാക്കുമെന്ന് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്‌റ്റി അഡ്‌മിനിസ്‌ട്രേഷന്‍ അറിയിച്ചു.
2006 മുതല്‍ 2011 ജനുവരി വരെ ഇറക്കിയ കൂപ്പര്‍ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. കൂപ്പര്‍ എസ്, കൂപ്പര്‍ എസ് കണ്‍ട്രിമാന്‍, കൂപ്പര്‍ ജെ.സി,.ഡബ്ല്യൂ എന്നീ മോഡലുകളും തിരിച്ചു വിളിക്കുന്നവയില്‍ ഉള്‍പ്പെടുന്നു.