മുംബൈ: യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിത്തുടങ്ങിയതോടെ പ്രമുഖ കാര്‍ നിര്‍മാതാക്കളുടെ ശ്രദ്ധ ഇന്ത്യന്‍ വിപണിയിലേക്ക്. ലോകത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളുടെ പ്രധാന വിപണികളില്‍ ഒന്നായ അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും പൂര്‍ണമായി അകലാത്തതും ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഇവരെ പ്രേരിപ്പിക്കുകയാണ്. സാമ്പത്തിക
മാന്ദ്യം അലട്ടുന്നുണ്ടെങ്കിലും ഏഴ് ശതമാനം വളര്‍ച്ച ഇന്ത്യ ഇക്കൊല്ലവും നേടുമെന്നതാണ് ഇന്ത്യക്ക് അനുകൂല ഘടകമാകുന്നത്. ഇന്ത്യക്കൊപ്പം ചൈനീസ് വിപണികളിലും കാര്‍ നിര്‍മാതാക്കള്‍ക്ക് കണ്ണുണ്ട്.
ഓഡി, ജനറല്‍ മോട്ടോഴ്സ്, ഫോര്‍ഡ്, ബി.എം.ഡബ്ള്യൂ തുടങ്ങിയ കമ്പനികളാണ് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ സജീവമാകാന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്.