ഹാച്ച് ബാക്കുകളില്‍ നിന്നു ജനിക്കുന്ന സെഡാനുകള്‍ പലതും ഏച്ചു കെട്ടലാണെങ്കില്‍ ഫോക്‌സ്‌വാഗന്‍ വെന്‍േറാ ആ ഗണത്തില്‍പ്പെടുന്നില്ല.പോളോയുമായുള്ള സാദൃശ്യം മുന്നില്‍ നിന്നാരംഭിച്ച് മധ്യത്തില്‍ ബി പില്ലര്‍ വരെയെത്തി നില്‍ക്കുന്നു. അവിടെ നിന്നു പിന്നിലേക്ക് തനി പുത്തന്‍ രൂപകല്‍പന. പ്ലാറ്റ്‌ഫോം ഒന്നുതന്നെയെങ്കിലും 414 മീറ്റര്‍ നീളക്കൂടുതലുണ്ട്. ഇതില്‍ 96 മി മി വീല്‍ ബേസിലെ വര്‍ധനയാണ്. തന്മൂലം പിന്‍സീറ്റില്‍ ലെഗ്‌റൂം ധാരാളമായി. പിന്‍ട്രാക്ക് പോളോയെക്കാള്‍ 35 മി മി വീതി കൂട്ടിയിരിക്കുന്നതും പിന്‍സീറ്റില്‍ മൂന്നുപേര്‍ക്ക് സുഖമായിരിക്കാനുള്ള സ്‌ഥലമായി പരിണമിച്ചിരിക്കുന്നു. 454 ലീറ്റര്‍ ബൂട്ട് മോശമല്ലാത്ത വലുപ്പമാണ്. ചതുര വടിവുകള്‍ വലിയ പെട്ടികള്‍ ഉള്‍ക്കൊള്ളാന്‍ ബൂട്ടിനെ പര്യാപ്‌തമാക്കുന്നുണ്ട്. ഹൈലൈന്‍ മോഡലിന് 15 ഇഞ്ച് അലോയ്‌കള്‍. മുന്നില്‍ പോളോയില്‍ നിന്നു വ്യത്യസ്‌തമാക്കുന്ന ഘടകങ്ങള്‍ ക്രോം സ്‌ട്രിപ്പ്, ലോവര്‍ ഗ്രില്‍, ഫോഗ് ലാംപ് എന്നിവ. യൂറോപ്യന്‍ രൂപകല്‍പന മാന്യമായ ഒരു കാറിന്‍െറ മുഖമാണു വെന്‍േറായ്ക്കു നല്‍കിയിരിക്കുന്നത്. രൂപത്തില്‍ പുതിയ സിറ്റിയുടെ സോഫിസ്‌റ്റിക്കേഷനോ എസ് എക്‌സ് ഫോറിന്‍െറ സ്‌പോര്‍ട്ടിനെസ്സോ ലീനിയയുടെ സെക്‌സി ആകാരമോ ഇവിടെയില്ല. പ്രായോഗികതയാണധികം.