ലുധിയാന: 57-ാമത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് പറളി സ്‌കൂളിലെ എം.ഡി.താരയ്ക്ക് രണ്ടാം സ്വര്‍ണം. ഇതോടെ മേളയില്‍ കേരളത്തിന് 12 സ്വര്‍ണമായി.
സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തിലാണ് താര സ്വര്‍ണം നേടിയത്. നേരത്തെ 3000 മീറ്ററിലും താര സ്വര്‍ണം നേടിയിരുന്നു. 1,500 മീറ്ററില്‍ താര വെള്ളി നേടിയിരുന്നു.
കടുത്ത തണുപ്പിനെ അതിജീവിച്ചാണ് താര അസാമാന്യ കുതിപ്പ് നടത്തിയത്. ദേശീയ സ്‌കൂള്‍ ഗെയിംസില്‍ സ്‌പൈക്‌സ് ഉപയോഗിച്ച് താര മത്സരിക്കുന്ന ആദ്യ മീറ്റുകൂടിയാണ് ഇത്.