Written by SeeNews Category: Movies
Published on 13 January 2012 Hits: 2

റാണി മുഖര്‍ജി ധൂം 3 യില്‍ അഭിനയിക്കുന്നു. നോ വണ്‍ കില്ല്‌ഡ്‌ ജസീക്ക എന്ന ചിത്രത്തിലൂടെ തിരിച്ചു വരവു നടത്തിയ റാണിയുടെ അടുത്ത ചിത്രമാണ്‌ ധൂം 3. ധൂം 2 വില്‍ ഐശ്വര്യാ റായ്‌ ചെയ്‌ത കഥാപാത്രമാണ്‌ റാണിചെയ്യുന്നതെന്ന്‌ നിര്‍മ്മാതാക്കളായ യാഷ്‌ രാജ്‌ ഫിലിം നിര്‍മ്മാണ കമ്പനി പറഞ്ഞു. ധൂം 3 അടുത്ത വര്‍ഷത്തേക്ക്‌ മാറ്റി വച്ചിരിക്കുകയാണെന്ന്‌ അഭ്യുഹം പടര്‍ന്നിരുന്നു. യാഷ്‌ രാജ്‌ ഫിലിമിന്‌ ഇപ്പോള്‍ ഷാരൂഖാനും, സല്‍മാന്‍ ഖാനും, അമീര്‍ ഖാനും നായകരാകുന്ന മൂന്ന്‌ വലിയ പ്രോജക്‌ടുകളുണ്ട്‌.

ധൂം 3 യില്‍ അമീര്‍ഖാനായിരിക്കും നായകന്‍ കത്രീനാ കൈഫും അഭിഷേക്‌ ബച്ചനും ഉദയ്‌ ചോപ്രയും പ്രധാന റോളുകളില്‍ അഭിനയിക്കുന്ന ചിത്രം വിജയ്‌ കൃഷ്‌ണ ആചാര്യയാണ്‌ സംവിധാനം ചെയ്യുന്നത്‌.

ഇതിനിടയില്‍ റാണിമുഖര്‍ജിയും ആദിത്യാ ചോപ്രയും തമ്മിലുള്ള ബന്ധം ഏറെ ചര്‍ച്ചാ വിഷയമായിട്ടുണ്ട്‌. ഇരുവരും പുതുവല്‍സരം ന്യൂയോര്‍ക്കിലാണ്‌ ആഘോഷിച്ചത്‌.

 
Written by SeeNews Category: Movies
Published on 12 January 2012 Hits: 1

അമല്‍ നീരദ് നിര്‍മ്മാണവും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കൗതുകമുണര്‍ത്തുന്ന ഫോട്ടോ ഷൂട്ടാണ് ചിത്രത്തിന് വേണ്ടി ചെയ്തിരിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്ന ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. യുവാക്കളുടെ നഗരജീവിതം പ്രമേയമാക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രശസ്ത കഥാകാരന്‍മാരായ ആര്‍.ഉണ്ണിയും സന്തോഷ് ഏച്ചിക്കാനവും ചേര്‍ന്നാണ്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, കലാഭവന്‍ മണി, റഹ്മാന്‍, വിനായകന്‍, നിത്യാമേനോന്‍, രമ്യാനമ്പീശന്‍, സമ്പത്ത്, ബാബുരാജ്, ജഗതി ശ്രീകുമാര്‍, ആശിഷ് വിദ്യാര്‍ത്ഥി എന്നിവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമല്‍ നീരദ് ആദ്യമായി നിര്‍മ്മിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രാഹുല്‍രാജ് സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കലും എഡിറ്റിങ് വിവേക് ഹര്‍ഷനും മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും നിര്‍വഹിക്കുന്നു. തപസ് നായിക്കാണ് സൗണ്ട് ഡിസൈന്‍. വസ്ത്രാലങ്കാരം എസ്.ബി.സതീഷ്. ചിത്രം മാര്‍ച്ച് 25 ന് റിലീസ് ചെയ്യാനാണ് തീരുമാനം. അന്‍വര്‍ റഷീദ്, ആഷിക് അബു, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുടെ പുതിയ ചിത്രങ്ങളും അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. അമല്‍ നീരദും വി. ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മാണം.

 

ചലച്ചിത്രനടി ധന്യാമേരി വര്‍ഗീസ് വിവാഹിതയായി

Written by SeeNews Category: Movies
Published on 10 January 2012 Hits: 5

തിരുവനന്തപുരം:ചലച്ചിത്രനടി ധന്യാമേരി വര്‍ഗീസ് വിവാഹിതയായി. കേരള പി.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടര്‍ ജേക്കബ് സാംസണിന്റെയും ലളിതാജേക്കബിന്റെയും മകനും നടനുമായ ജോണ്‍ ജേക്കബ്ബാണ് വരന്‍. പാളയം എല്‍.എം.എസ്. കാമ്പസിലെ എം.എം. ചര്‍ച്ചില്‍ നടന്ന വിവാഹച്ചടങ്ങില്‍ സിനിമാരംഗത്തെയും രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ പങ്കെടുത്തു. സി.എസ്.ഐ ദക്ഷിണ കേരള ഇടവക ബിഷപ്പ് എ.ധര്‍മരാജ് റസാലത്തിന്റെ കാര്‍മികത്വത്തിലായിരുന്നു വിവാഹം.

കൂത്താട്ടുകുളം വെട്ടിക്കാപറമ്പില്‍ ഹൗസില്‍ വി.പി. വര്‍ഗീസിന്റെയും ഷീബാവര്‍ഗീസിന്റെയും മകളായ ധന്യാമേരി വര്‍ഗീസ് ചുരുങ്ങിയ കാലത്തിനിടെ മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയ വേഷങ്ങളാണ് ചെയ്തത്. ജോണ്‍ ജേക്കബ് റിയാലിറ്റി ഷോകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ നടനാണ്. തമിഴ്‌സിനിമയായ 'തിരുടി'യിലൂടെ സിനിമാരംഗത്തെത്തിയ ധന്യ തലപ്പാവ്, വൈരം, കേരളാ കഫേ, നായകന്‍, റെഡ് ചില്ലീസ്, വീട്ടിലേക്കുള്ള വഴി തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളത്തിലും ശ്രദ്ധ നേടി.

 

തലപ്പാവിന് ശേഷം പുതിയ ചിത്രവുമായി മധുപാല്‍

Written by SeeNews Category: Movies
Published on 12 January 2012 Hits: 1

തലപ്പാവിന് ശേഷം പുതിയ ചിത്രവുമായി മധുപാല്‍ വീണ്ടും സംവിധാനരംഗത്തേക്ക്. 'ഒഴിമുറി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് കഥ തിരക്കഥ സംഭാഷണം ഒരുക്കുന്നത് തമിഴിലെ പ്രശസ്ത എഴുത്തുകാരനായ ജയമോഹനാണ്. വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഏറെ നിറയുന്ന ചിത്രത്തില്‍ ലാല്‍, ആസിഫ് അലി, ജഗതി ശ്രീകുമാര്‍, ഭാവന, മല്ലിക, ശ്വേത മേനോന്‍ തുടങ്ങിയവരാകും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഏപ്രില്‍ അവസാനം ഷൂട്ടിങ് തുടങ്ങും. നാന്‍ കടവുള്‍, അങ്ങാടിത്തെരു തുടങ്ങിയ സിനിമകള്‍ക്ക് സംഭാഷണം എഴുതിയത് ജയമോഹനായിരുന്നു.

 

ഹന്‍സിക തെരുവില്‍ അടിപിടികൂടുന്ന വില്ലത്തി

Written by SeeNews Category: Movies
Published on 08 January 2012 Hits: 7

പുതിയ ചിത്രം വേട്ടൈ മന്നന്‍ എന്ന ചിത്രത്തില്‍ തന്റെ വേഷമെന്തെന്ന്‌ ഊഹിക്കാമോ എന്നാണ്‌ ആരാധകരോട്‌ ഹന്‍സികയുടെ ചോദ്യം. ഒരിക്കലും ഊഹിച്ചെടുക്കാന്‍ പറ്റാത്ത വേഷമാണ്‌ തനിക്കെന്ന്‌ പറയുന്ന ഹന്‍സിക തന്നെ സസ്‌പെന്‍സ്‌ പൊളിക്കുന്നു. തെരുവില്‍ അടിപിടികൂടുന്ന വില്ലത്തിയായിട്ടാണത്രേ പുതിയവേഷം.

നവാഗതനായ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന വേട്ടൈമന്നനില്‍ നായക വേഷം ചെയ്യുന്നത്‌ ചിമ്പുവാണ്‌. ഏതായാലും വിജയ്ക്കൊപ്പമുള്ള വേലായുധം ഇപ്പോഴും തകര്‍ത്തോടുന്നസ്‌ഥിതിക്ക്‌ ആകെ ഹാപ്പിയായി ഹന്‍സിക കാത്തിരിക്കുകയാണ്‌, പുതിയ ചിത്രത്തിന്റെ റിലീസിനായി.

 

Page 1 of 5

Start Prev 1 2 3 4 5 Next > End >>