കൊച്ചി: അനാവശ്യ വിവാദമുണ്ടാക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിലയ്ക്കു നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണ ചുമതല ഡി.എം.ആര്‍.സിയെ തന്നെ ഏല്‍പ്പിക്കണം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി ടോം ജോസിന്റെ പ്രസ്താവന അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പദ്ധതിയില്‍നിന്ന് ഡി.എം.ആര്‍.സി പിന്മാറാന്‍ കാരണം ചില ഉദ്യോഗസ്ഥര്‍ നടത്തിയ പ്രസ്താവനകളാണെന്ന് നേരത്തെതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഡി.എം.ആര്‍.സിയെയും ഇ ശ്രീധരനെയും കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് ഒഴിവാക്കുന്ന സാഹചര്യം ഉണ്ടാവരുത്. പദ്ധതി വൈകാന്‍ ഇത് കാരണമാകുമെന്ന് സുധീരന്‍ കൂട്ടിച്ചേര്‍ത്തു.