വന്‍കുടലിന്റെ അവസാന ഭാഗ ത്തെ ബാധിക്കുന്ന അര്‍ബുദമാണ് കോളോറെക്‌ടല്‍ കാന്‍സര്‍. മലാശയത്തെ ബാധിക്കുന്ന ഈ അര്‍ബുദം സര്‍വസാധാരണമാണ്. നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടും കഴിക്കുന്ന ഭക്ഷണവുമാണ് രോഗം വരാനുള്ള ചില കാരണങ്ങള്‍. ഈ അര്‍ബുദം കുറച്ചുമാത്രം കാണപ്പെടുന്ന സ്‌ഥലത്തുനിന്ന് ആളുകള്‍ ഇത് സര്‍വസാധാരണമായ സ്‌ഥലത്തേക്ക് മാറിതാമസിക്കുകയും അവരുടെ ഭക്ഷണവും ജീവിതരീതിയും സ്വീകരിക്കുന്നതു വഴി ഇവര്‍ക്കും അര്‍ബുദം വരും എന്നതിന് തെളിവുകളുണ്ട്. ഭക്ഷണം പ്രധാനമായും റെഡ് മീറ്റ്, സംസ്‌കരിച്ച മാംസം, മദ്യം എന്നിവയ്ക്ക് കോളോറെക്‌ടല്‍ കാന്‍സറുമായി ബന്ധമുണ്ട്. എന്നാല്‍ നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണം ഈ അര്‍ബുദ സാധ്യതയെ കുറയ്ക്കുന്നു. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഇവ ഡൈജസ്‌റ്റീവ് ട്രാക്‌റ്റില്‍ വച്ച് അര്‍ബുദമുണ്ടാകാന്‍ സാധ്യതയുള്ള വസ്‌തുക്കളെ അലിയിച്ച് വിസര്‍ജ്യത്തിലൂടെ പുറന്തള്ളുന്നു. ഭക്ഷണത്തിലടങ്ങിയ നാരുകള്‍ ഫാറ്റി ആസിഡുകളായി മാറുന്നു. ഇത് വന്‍കുടലിലെ അര്‍ബുദം വരാതെ സംരക്ഷിക്കുന്നു.