ചില പഴച്ചാറുകള്‍ ചില രോഗങ്ങള്‍ക്കു നല്ലതാണ്. മുന്തിരി, കാരറ്റ്, ജ്യൂസുകള്‍ അലര്‍ജി രോഗങ്ങള്‍ക്കു നല്ലതാണ്. ബീറ്റ്‌റൂട്ട്, കാരറ്റ്, ആപ്രിക്കോട്ട് ഇവ വിളര്‍ച്ച തടയും. ആപ്പിള്‍, ഗ്രേപ്പ് ഫ്രൂട്ട്, ചെറി, നാരങ്ങ, വെള്ളരിക്ക, ബീറ്റ്‌റൂട്ട്, കാരറ്റ് ജ്യൂസുകള്‍ സന്ധിവാതത്തിന് നല്ലത്. ആസ്‌ത്മ രോഗികള്‍ക്കു മുന്തിരി, ഓറഞ്ച്, നാരങ്ങ, കാരറ്റ് ജ്യൂസുകള്‍ കഴിക്കാം. മൂത്രസഞ്ചിയിലെ വേദനയ്ക്കും മറ്റും ആപ്പിള്‍, നാരങ്ങ, വെള്ളരിക്ക, കാരറ്റ് ജ്യൂസുകള്‍ ശമനം തരും. ജലദോഷം അകറ്റാന്‍ ഓറഞ്ച്, നാരങ്ങ്, ഗ്രേപ്പ് ഫ്രൂട്ട്, പൈനാപ്പിള്‍, കാരറ്റ് ജ്യൂസുകള്‍ നന്ന്. മലബന്ധമുള്ളവര്‍ ഓറഞ്ച്, പ്ലം, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ കുടിക്കാം. വയറിളക്കം അകറ്റാന്‍ നല്ലത് ആപ്പിള്‍, കാരറ്റ് ജ്യൂസുകള്‍. ദന്തരോഗങ്ങളുള്ളവര്‍ ആപ്പിള്‍, മുന്തിരി, തക്കാളി, കാരറ്റ് ജ്യൂസ് കുടിച്ചു നോക്കുക. രോഗശമം ഉണ്ടാവും. നേത്ര രോഗങ്ങളകറ്റാന്‍ തക്കാളി, കാരറ്റ് ജ്യൂസും തലവേദന അകറ്റാന്‍ നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട്, മുന്തിരി, തക്കാളി, ബീറ്റ്‌റൂട്ട്, കാരറ്റ് ജ്യൂസുകളും ഉത്തമം. ഉയര്‍ന്ന രക്‌തസ്രാവമുള്ളവര്‍ ഓറഞ്ച്, നാരങ്ങ, പൈനാപ്പിള്‍, വെള്ള രിക്ക ജ്യൂസുകള്‍ കഴിക്കുക. താഴ്‌ന്ന രക്‌തസമ്മര്‍ദ്ദമുള്ളവര്‍ക്കു മുന്തിരി, കാരറ്റ് ജ്യൂസുകള്‍ ഗുണം ചെയ്യും. മൈഗ്രെയിന്‍ ഉള്ളവര്‍, മുന്തിരി, നാരങ്ങ, തക്കാളി ജ്യൂസുകള്‍ കഴിക്കുക.