Written by SeeNews Category: Education
Published on 19 January 2012 Hits: 1

തിരുവനന്തപുരം: ഇക്കൊല്ലത്തെ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് വ്യാഴാഴ്ച മുതല്‍ അപേക്ഷിക്കാം. ഫിബ്രവരി 14 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കൊല്ലം മുതല്‍ ഓണ്‍ലൈനിലൂടെ ആയിരിക്കും അപേക്ഷിക്കേണ്ടത്. ഏപ്രില്‍ 23, 24 തീയതികളില്‍ എന്‍ജിനീയറിങ്

കോഴ്‌സിലേക്കും 25, 26 തീയതികളില്‍ മെഡിക്കല്‍ കോഴ്‌സിലേക്കുമുള്ള പ്രവേശന പരീക്ഷ നടക്കും. പ്രവേശന പരീക്ഷയുടെ പ്രോസ്‌പെക്ടസ് മന്ത്രി പി.കെ. അബ്ദുറബ്ബ് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന് കോപ്പി നല്‍കി പ്രകാശനം ചെയ്തു.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ സെക്യൂരിറ്റി കാര്‍ഡ്, പ്രോസ്‌പെക്ടസ് തുടങ്ങിയവ വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകള്‍ മുഖേന വിതരണം ചെയ്യും. കേരളത്തിന് പുറത്ത് എട്ടു സംസ്ഥാനങ്ങളിലെ പ്രധാന പോസ്റ്റ് ഓഫീസുകളിലും ഇതിന് സൗകര്യം ഉണ്ടാകും. ജനറല്‍ വിഭാഗക്കാര്‍ക്ക് 700 രൂപയും പട്ടികവിഭാഗക്കാര്‍ക്ക് 350 രൂപയുമായിരിക്കും അപേക്ഷാഫീസ്.

കൂടുതല്‍ വിവരങ്ങള്‍ www.cee-kerala.org എന്ന വെബ്‌സൈറ്റ് വഴി കിട്ടും.

 

 

അപേക്ഷാഫോറം ലഭിക്കുന്ന പോസ്റ്റ്ഓഫീസുകള്‍

 

 

തിരുവനന്തപുരം ജില്ല: ആറ്റിങ്ങല്‍ എച്ച്.ഒ, ബാലരാമപുരം, കല്ലമ്പലം, കരമന, കാട്ടാക്കട, കഴക്കൂട്ടം, കേരള യൂണിവേഴ്‌സിറ്റി ഓഫീസ് കാമ്പസ്, കിളിമാനൂര്‍, മെഡിക്കല്‍കോളേജ് പി.ഒ, നാലാഞ്ചിറ, നെടുമങ്ങാട്, നെയ്യാറ്റിന്‍കര എച്ച്.ഒ, പാറശ്ശാല, പട്ടം പാലസ് പി.ഒ, പേരൂര്‍ക്കട, പൂജപ്പുര, പോത്തന്‍കോട്, ശാസ്തമംഗലം, ശ്രീകാര്യം, തൈക്കാട് എച്ച്.ഒ, തിരുവനന്തപുരം ബീച്ച് പി.ഒ, തിരുവനന്തപുരം ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം ജി.പി.ഒ, വര്‍ക്കല, വട്ടിയൂര്‍ക്കാവ്, വെമ്പായം, വെഞ്ഞാറമൂട്, വിഴിഞ്ഞം.

 

കൊല്ലം: അഞ്ചല്‍, ചാത്തന്നൂര്‍, ചവറ, കരുനാഗപ്പള്ളി എച്ച്.ഒ, കിളികൊല്ലൂര്‍, കൊല്ലം കച്ചേരി പി.ഒ, കൊല്ലം എച്ച്.ഒ, കൊട്ടാരക്കര എച്ച്.ഒ, കൊട്ടിയം, കുണ്ടറ, ഓച്ചിറ, പറവൂര്‍, പത്തനാപുരം, പുലമണ്‍, പുനലൂര്‍.

 

പത്തനംതിട്ട: അടൂര്‍ എച്ച്.ഒ, കോന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, മഞ്ചാടി ജങ്ഷന്‍ പി.ഒ, പന്തളം, പത്തനംതിട്ട എച്ച്.ഒ, റാന്നി, തിരുവല്ല എച്ച്.ഒ.

 

ആലപ്പുഴ: ആലപ്പുഴ എച്ച്.ഒ, ചെങ്ങന്നൂര്‍ എച്ച്.ഒ, ചേര്‍ത്തല എച്ച്.ഒ, ഹരിപ്പാട്, കാര്‍ത്തികപ്പള്ളി, കായംകുളം എച്ച്.ഒ, മാവേലിക്കര എച്ച്.ഒ, പുളിങ്കുന്ന്, സനാതനപുരം.

 

കോട്ടയം: അരുണാപുരം, ചങ്ങനാശ്ശേരി എച്ച്.ഒ, ചങ്ങനാശ്ശേരി എസ്.ബി.കോളേജ്, ചിങ്ങവനം, ഈരാറ്റുപേട്ട, എരുമേലി, ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ കോട്ടയം, കങ്ങഴ, കാഞ്ഞിരപ്പള്ളി എച്ച്.ഒ, കറുകച്ചാല്‍, കോട്ടയം കളക്ടറേറ്റ്, കോട്ടയം എച്ച്.ഒ, കുടമാളൂര്‍, കുമാരനല്ലൂര്‍, മണര്‍കാട്, മണിമല, മുണ്ടക്കയം, പാലാ എച്ച്.ഒ, പാമ്പാടി, പി.ഡി.ഹില്‍സ് പി.ഒ. കോട്ടയം, പുതുപ്പള്ളി, ഉഴവൂര്‍, വൈക്കം എച്ച്.ഒ, വാകത്താനം.

 

ഇടുക്കി: കട്ടപ്പന എച്ച്.ഒ, കുമിളി, മൂന്നാര്‍, നെടുംകണ്ടം, പീരുമേട്, തൊടുപുഴ എച്ച്.ഒ.

 

എറണാകുളം: ആലുവ, അങ്കമാലി, ഇടപ്പള്ളി, എറണാകുളം എച്ച്.ഒ, എറണാകുളം എം.ജി.റോഡ്, കാക്കനാട്, കൊച്ചി എച്ച്.ഒ, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, നോര്‍ത്ത് പരവൂര്‍, പാലാരിവട്ടം, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, വൈറ്റില, എറണാകുളം.

 

തൃശ്ശൂര്‍: ചാലക്കുടി എച്ച്.ഒ, ഗുരുവായൂര്‍, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍, കുന്നംകുളം, തൃശ്ശൂര്‍ ഈസ്റ്റ് പി.ഒ, തൃശ്ശൂര്‍ എച്ച്.ഒ, തൃശ്ശൂര്‍ സി.ടി.പി.ഒ, വാടാനപ്പള്ളി, വടക്കാഞ്ചേരി എച്ച്.ഒ.

 

പാലക്കാട്: ആലത്തൂര്‍ എച്ച്.ഒ, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ഒലവക്കോട് എച്ച്.ഒ, ഒറ്റപ്പാലം എച്ച്.ഒ, പാലക്കാട് എച്ച്.ഒ, പട്ടാമ്പി, ഷൊര്‍ണൂര്‍, വടക്കഞ്ചേരി.

 

മലപ്പുറം: കോട്ടയ്ക്കല്‍, കുറ്റിപ്പുറം, മലപ്പുറം എച്ച്.ഒ, മഞ്ചേരി എച്ച്.ഒ, നിലമ്പൂര്‍. പെരിന്തല്‍മണ്ണ, പൊന്നാനി എച്ച്.ഒ, തിരൂര്‍ എച്ച്.ഒ, വളാഞ്ചേരി.

 

കോഴിക്കോട്: കാലിക്കട്ട് സിവില്‍ സ്റ്റേഷന്‍ എച്ച്.ഒ, കാലിക്കട്ട് എച്ച്.ഒ, മാവൂര്‍, ഫെറോക്ക്, കൊയിലാണ്ടി എച്ച്.ഒ, കുന്നമംഗലം, മേപ്പയൂര്‍, തിരുവമ്പാടി, വടകര എച്ച്.ഒ.

 

വയനാട്: കല്‍പ്പറ്റ എച്ച്.ഒ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, താമരശ്ശേരി.

 

കണ്ണൂര്‍: ഇരിട്ടി, കണ്ണൂര്‍ സിവില്‍സ്റ്റേഷന്‍, കണ്ണൂര്‍ എച്ച്.ഒ, മട്ടന്നൂര്‍, പയ്യന്നൂര്‍, ശ്രീകണ്ഠപുരം, തലശ്ശേരി, തളിപ്പറമ്പ.

 

കാസര്‍കോട്: കാഞ്ഞങ്ങാട് എച്ച്.ഒ, കാസര്‍കോട് എച്ച്.ഒ, മഞ്ചേശ്വര്‍, നീലേശ്വരം.

 

 

 

കേരളത്തിന് പുറത്തുള്ള പോസ്റ്റോഫീസുകള്‍

 

 

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ ജി.പി.ഒ-560001, ഫോണ്‍: 080-22868652, ഭോപ്പാല്‍: ഭോപ്പാല്‍ ജി.പി.ഒ-462001, ഫോണ്‍: 755-2673272, ചാണ്ഡിഗര്‍: ചാണ്ഡിഗര്‍ ജി.പി.ഒ-160 017, ഫോണ്‍: 0172-2703716, ചെന്നൈ: ചെന്നൈ ജി.പി.ഒ-600 001, ഫോണ്‍: 044-25216766, ഹൈദരാബാദ്: ഹൈദരാബാദ് ജി.പി.ഒ-500 001, ഫോണ്‍: 040-23463515, ലഖ്‌നൗ: ലഖ്‌നൗ ജി.പി.ഒ-226001, ഫോണ്‍: 0522-2237908, മുംബൈ: മുംബൈ ജി.പി.ഒ-400 001, ഫോണ്‍: 022-22620693, ന്യൂഡല്‍ഹി: ന്യൂഡല്‍ഹി ജി.പി.ഒ-110001, ഫോണ്‍: 011-23743602.

Share this post