സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്താകമാനമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് അറിവിന്റെയും വിവരങ്ങളുടെയും മഹാസാഗരം തുറന്ന് നല്‍കിയ വിക്കിപീഡിയ ഒരു ദിവസത്തേക്ക് മിഴിപൂട്ടി. ഇന്ന് വിക്കിപീഡിയയില്‍ വിവരങ്ങള്‍ തിരഞ്ഞവര്‍ക്ക് കറുത്ത നിറത്തിന്റെ പശ്ചാത്തലത്തില്‍ ‘അറിവുകള്‍ ലഭ്യമല്ലാത്ത ലോകത്തെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ?’എന്ന
സന്ദേശമാണ് ലഭിച്ചത്.
അമേരിക്കയുടെ ഹൌസ് ഒഫ് റെപ്രസന്റേറ്റീവ് പാസാക്കുന്ന സ്‌റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട്, യു.എസ് സെനറ്റ് പാസാക്കുന്ന പ്രൊട്ടക്‌ട് ഇന്റലക്‌ച്വല്‍ പ്രോപ്രര്‍ട്ടി ആക്ട് എന്നീ നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സൂചകമായാണ് വിക്കിപീഡിയ ഒരു ദിവസത്തേക്ക് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത്. ഹോളിവുഡ് സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ പ്രചരിക്കുന്നത് തടയുക. അമേരിക്കന്‍ കോപ്പിറൈറ്റ് നിയമം ലംഘിക്കുന്ന വിദേശസൈറ്റുകളെ തടയുക എന്നീ ലക്ഷ്യത്തോടയാണ് അമേരിക്ക ഈ നിയമം പാസാക്കാന്‍ ഒരുങ്ങുന്നത്.
ഗൂഗിള്‍ ഇന്‍കോര്‍പ്പറേഷന്‍, ഫേസ്‌ബുക്ക് തുടങ്ങിയവയും നിയമത്തിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. അമേരിക്കയില്‍ ലഭ്യമാകുന്ന ഗൂഗിള്‍ ഹോം പേജിനു കറുത്ത നിറത്തിലുള്ള പശ്ചാത്തലമായിരുന്നു.
അതേസമയം ഹോളിവുഡ് സ്‌റ്റുഡിയോകളും മറ്റു സിനിമാ സംബന്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഈ നിയമത്തെ പിന്താങ്ങുന്നുണ്ട്.