മുംബൈ: 2013 ഓടെ ഇന്ത്യ 9.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യങ്. ഈ വര്‍ഷം 6.8 ശതമാനവും അടുത്ത വര്‍ഷം 8 ശതമാനവും വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷം വന്‍വളര്‍ച്ച നേടില്ലെങ്കിലും മധ്യകാല-ദീര്‍ഘ കാല വളര്‍ച്ച മികച്ചതായിരിക്കുമെന്ന് ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യ പാര്‍ട്ട്ണര്‍ ആന്‍ഡ് ഇന്ത്യ മാര്‍ക്കറ്റ്‌സ് മേധാവി ഫറോക്ക് ബല്‍സാര പറഞ്ഞു.
ആഗോള സമ്പദ്ഘടന മാന്ദ്യത്തില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തുന്നതോടെയാവും ഇന്ത്യ 9.5 ശതമാനം വളര്‍ച്ചയിലേക്ക് കുതിക്കുക. പലിശ നിരക്കുകള്‍ കുറയാന്‍ പോകുന്നതും അനുകൂല ഘടകമാണ്. ഇതിന്റെ ചുവടുപിടിച്ച് നിക്ഷേപം ഉയരുകയും കയറ്റുമതി വര്‍ധിക്കുകയും ചെയ്യും. ഇത് സമ്പദ്ഘടനയ്ക്ക് ശക്തിപകരുമെന്ന് ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ പഠനം വ്യക്തമാക്കുന്നു.
ആഭ്യന്തര ഡിമാന്‍ഡും വിദേശ ഡിമാന്‍ഡും കൂടുന്നതോടെ വളര്‍ച്ച എളുപ്പമാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.