ബാങ്കിങ് ഓഹരികള്‍ മികച്ച മുന്നേറ്റം നടത്തി. ബിഎസ്ഇ ബാങ്കെക്‌സ് സൂചിക 3.51 ശതമാനം മുന്നേറി. ഗൃഹോപകരണം, ഊര്‍ജം, എണ്ണ-വാതകം, വാഹനം, റിയല്‍ എസ്‌റ്റേറ്റ് എന്നിവയും മെച്ചപ്പെട്ട പ്രകടനം നടത്തി. എഫ്എംസിജി, ഹെല്‍ത്ത്‌കെയര്‍, ലോഹം എന്നീ മേഖലകള്‍ക്ക് തിരിച്ചടി നേരിട്ടു.
സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ ബജാജ് ഓട്ടോയുടെ വില 6.18 ശതമാനവും ഐസിഐസിഐ ബാങ്കിന്റേത് 5.81 ശതമാനവും മുന്നേറി. ജിന്‍ഡാല്‍ സ്റ്റീല്‍, ഭെല്‍, ഹീറോ മോട്ടോര്‍കോര്‍പ്പ്, എസ്ബിഐ, വിപ്രോ, എന്‍ടിപിസി എന്നിവയ്ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഐടിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ എന്നിവയുടെ ഓഹരി വില താഴ്ന്നു.