Category: World
Published on 21 January 2012

ലോസ് ആഞ്ചല്‍സ്: ലോകപ്രശസ്ത ഗായിക ഇറ്റാ ജെയിംസ്(73) അന്തരിച്ചു. രക്താര്‍ബുദബാധയെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. കാലിഫോര്‍ണിയയിലായിരുന്നു അന്ത്യം. ആറ് തവണ ഗ്രാമി പുരസ്‌ക്കാരത്തിന് അര്‍ഹയായിട്ടുണ്ട്. ഗ്രാമി പുരസ്‌കാരങ്ങള്‍ക്ക് പുറമെ 17 തവണ ബ്ലൂസ്

മ്യൂസിക് അവാര്‍ഡുകളും ഇവരെ തേടിയെത്തി. 'അറ്റ്‌ലാസ്റ്റ്', 'ദ സെക്കന്‍ഡ് ടൈം എറൗണ്ട്', 'ദ ക്യൂന്‍ ഓഫ് സോള്‍', 'കം എ ലിറ്റില്‍ ക്ലോസര്‍' തുടങ്ങി നിരവധി ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ദ ഡ്രീമര്‍' ആണ് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ആല്‍ബം.

1950കളുടെ മധ്യത്തിലാണ് ഇറ്റാ ജെയിംസ് പാടിത്തുടങ്ങുന്നത്. പതിനാലാം വയസില്‍ ഒരു ഗായകസംഘത്തോടൊപ്പമാണ് ഇറ്റായുടെ തുടക്കം. അമേരിക്കയിലെ നിരവധി ബാന്‍ഡുകള്‍ക്കൊപ്പം ഇറ്റാ പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കന്‍ മാസികയായ റോളിംഗ് സ്റ്റോണിന്റെ എക്കാലത്തേയും മികച്ച നൂറ് ഗായികമാരുടെ പട്ടികയില്‍ ഇറ്റായ്ക്ക് ഇരുപത്തിരണ്ടാം സ്ഥാനമുണ്ട്.

Share this post