കാനോ: നൈജീരിയയിലെ പ്രമുഖ നഗരമായ കാനോയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് ആസ്ഥാനം ഉള്‍പ്പടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വസതികളും ഓഫീസും സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് സ്‌ഫോടനങ്ങളുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് കാനോയില്‍ 24
മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
ഇരുപതോളം തവണ സ്‌ഫോടനമുണ്ടായതായാണ് റിപ്പോര്‍ട്ട്. വടക്കന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമാണു കാനോ.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക ഭീകരസംഘടനയായ ബൊക്കോ ഹാറം ഏറ്റെടുത്തു. തടവില്‍ കഴിയുന്ന ബൊക്കോ ഹാറം തീവ്രവാദികളെ മോചിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയതെന്ന് സംഘടനയുടെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.