കോല്‍ക്കത്ത: വെസ്റിന്‍ഡീസിനെതിരായ ടെസ്റില്‍ ഇന്ത്യ ശക്തമായ നിലയിലേക്ക്. ദ്രാവിഡിന് പിന്നാലെ ലക്ഷ്മണും ഇന്ന് ഈഡന്‍ ഗാര്‍ഡനില്‍ സെഞ്ചുറി കുറിച്ചു. ലക്ഷ്മണിന്റെ പതിനേഴാം ടെസ്റ് സെഞ്ചുറിയാണിത്. ആദ്യദിനമായ ഇന്നലെ 73 റണ്‍സെടുത്ത് പുറത്താകാതെ ക്രീസില്‍ നിന്ന ലക്ഷ്മണ്‍ ഇന്ന് കളി തുടങ്ങി അധികം കഴിയും മുന്‍പു തന്നെ 100 തികയ്ക്കുകയായിരുന്നു. ക്യാപ്റ്റന്‍ ധോണിയാണ് ലക്ഷ്മണിന് കൂട്ടായി ക്രീസില്‍ നില്‍ക്കുന്നത്.