നഴ്സിങ് ഗവേഷണത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് ഇന്ത്യന്‍ നഴ്സിങ് കൌണ്‍സിലിന്റെ ഭാഗമായ ‘നാഷനല്‍ കണ്‍സോര്‍ഷ്യം ഫോര്‍ പിഎച്ച് ഡി ഇന്‍ നഴ്സിങ് അവസര മൊരുക്കുന്നു. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസും ലോകാരോഗ്യസംഘടനയുമായി കൈകോര്‍ത്താണ് ഈ പ്രോഗ്രാം നടത്തുന്നത്. നഴ്സിങ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക, നൂതനവിജ്‌ഞാനം പ്രായോഗികമായി രോഗികള്‍ക്കു പ്രയോജനകരമായവിധം നടപ്പാക്കുക, നഴ്സ് പണ്ഡിതവിഭാഗത്തെ രൂപപ്പെടുത്തുക, നഴ്സിങ് അറിവ് സമൂഹത്തിന് പകര്‍ന്നു നല്‍കി ആരോഗ്യരക്ഷയുടെ പുതിയ മാനങ്ങള്‍ സൃഷ്‌ടിക്കുക എന്നിവയും നഴ്സിങ് ഡോക്‌ടറല്‍ പ്രോഗ്രാമിന്റെ ലക്ഷ്യങ്ങളില്‍പ്പെടും.