ലോകത്തിലെ ഏറ്റവും പഴക്കമുള്ള വൈദ്യശാസ്ത്ര ജേണലായ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ വൈദ്യശാസ്ത്ര ഗവേഷണ രംഗത്തുണ്ടായ രണ്ട് നൂറ്റാണ്ട് കാലത്തെ പുരോഗതി ആഘോഷിക്കുകയാണ് ഈ വര്‍ഷം. അതിന്റെ ഭാഗമായി അവര്‍ പ്രസിദ്ധീകരിച്ച ഈ ഇന്ററാക്ടീവ് ടൈം ലൈന്‍ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കും ഈ വിഷയത്തില്‍ താല്‍പര്യമുള്ളവര്‍ക്കും ഒരേ പോലെ അറിവും കൗതുകവും പകരും.