കയ്‌റോ: ഈജിപ്‌തില്‍ സൈനിക ഭരണകൂടത്തിനെതിരെ നാലു ദിവസത്തിലേറെയായി തുടരുന്ന ജനകീയ പ്രക്ഷോഭത്തില്‍ മരണം 36 ആയി; 1250 പേര്‍ക്കു പരുക്കേറ്റു. മൂന്നു പതിറ്റാണ്ടു ഭരിച്ച ഹുസ്‌നി മുബാറക്കിനെതിരെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായിരുന്ന തഹ്‌രീര്‍ ചത്വരംതന്നെയാണ് രണ്ടാം പ്രക്ഷോഭത്തിന്റെയും പ്രധാനവേദി. ഇവിടെ ഇന്നലെയും പ്രക്ഷോഭകര്‍ പൊലീസുമായി ഏറ്റുമുട്ടി.